കാലിക്കറ്റിലെ ബി.ബി.എ അധ്യാപക നിയമനം: യോഗ്യത പുനഃപരിശോധിക്കാൻ​ നിർദേശം

നിരവധി പേർക്ക്​ തൊഴിലവസരം ലഭിക്കും മലപ്പുറം: കാലിക്കറ്റ്​ സർവകലാശാലക്ക്​ കീഴിലുള്ള എയ്​ഡഡ്​ കോളജുകളിലെ ബി.ബി.എ കോഴ്സുകളിൽ​ അധ്യാപക നിയമനത്തിനുള്ള യോഗ്യത പുനഃപരിശോധിക്കണമെന്ന്​ സംസ്ഥാന സർക്കാർ. നിലവിൽ സർവകലാശാല സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം യു.ജി.സി ചട്ടങ്ങളുടെ ലംഘനമാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിൽ പറയുന്നു. 2013ലെ നിർദേശ പ്രകാരം കാലിക്കറ്റിൽ ബി.ബി.എ അധ്യാപനത്തിന്​ 60:40 റൂൾ പ്രകാരമായിരുന്നു നിയമനം. ഇതിന്‍റെ അടിസ്ഥാനത്തിൽ എയ്ഡഡ് ബി.ബി.എയിൽ അധ്യാപനം നടത്തിയിരുന്നത് എം.കോം അധ്യാപകരായിരുന്നു. ഈ വിഷയം ഉന്നത വിദ്യാഭ്യാസ കൗൺസിൽ പരിശോധിച്ചിരുന്നു. കോമേഴ്​സും എം.ബി.എയും തുല്യമല്ലെന്നും സർവകലാശാല നിശ്ചയിച്ച അനുപാതം ശരിയല്ലെന്നും കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിലാണ്​ യോഗ്യത പുനഃപരിശോധിക്കാൻ നിർദേശിച്ചത്​. പുതിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ​ 2013 നു ശേഷം ബി.ബി.എ കോഴ്സിൽ നിയമിതരായ എം.കോം അധ്യാപകർക്ക്​ ​ജോലി നഷ്ടപ്പെട്ടേക്കും. ഇവർക്ക്​ പകരം പുതിയ മാനദണ്ഡപ്രകാരം നിരവധി പേർക്ക്​ പുതുതായി തൊഴിൽ ലഭിക്കും. മറ്റ്​ സർവകശാലകളിലും സർക്കാർ കോളജുകളിലും ബി.ബി.എയിൽ അധ്യാപനം നടത്തുന്നത് എം.ബി.എ യോഗ്യതയുള്ള അധ്യാപകരാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.