മാരക മയക്കുമരുന്നുമായി ഒരാൾ അറസ്റ്റിൽ

വള്ളിക്കാപറ്റ: മലപ്പുറം വള്ളിക്കാപറ്റയിൽ നിരോധിത മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ഒരാൾ അറസ്റ്റിൽ. വള്ളിക്കാപറ്റ സ്വദേശി മുഹമ്മദ് ഹനീഫയെയാണ് (50) മലപ്പുറം പൊലീസും ജില്ല ആന്‍റി നാർകോട്ടിക് ടീമും ചേർന്ന് പിടികൂടിയത്. ഇയാളിൽനിന്ന് ചില്ലറവിപണിയിൽ കാൽലക്ഷം രൂപ വിലയുള്ള നാല്​ ഗ്രാം എം.ഡി.എം.എയാണ്​ കണ്ടെടുത്തത്. വള്ളിക്കാപറ്റയിലും പരിസരങ്ങളിലും വ്യാപകമായി മയക്കുമരുന്നു കച്ചവടം നടക്കുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവിക്ക്​ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ​ മലപ്പുറം ഡിവൈ.എസ്​.പി അബ്ദുൽ ബഷീറിന്‍റെ നിർദേശാനുസരണം മലപ്പുറം പൊലീസും ആന്‍റി നാർകോട്ടിക് ടീമും ചേർന്ന്​ ​അന്വേഷണം തുടങ്ങുകയായിരുന്നു. മലപ്പുറം സ്​റ്റേഷൻ ഇൻസ്പെക്ടർ ജോബി തോമസ്, എസ്​.ഐ അമീറലി, പ്രബേഷൻ എസ്.ഐ ആസ്റ്റിൻ ജി. ഡെന്നിസൻ എന്നിവരുടെ നേതൃത്വത്തിൽ ആന്‍റി നാർകോട്ടിക്​ ടീം അംഗങ്ങളായ എസ്​.ഐ എം. ഗിരീഷ്, എ.എസ്​.ഐ സിയാദ്, സി.പി.ഒമാരായ ദിനേഷ്, സലീം, ഷഹേഷ്, ജസീർ, ദിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്. photo: mpg haneefa arrest മുഹമ്മദ് ഹനീഫ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.