നഗരാസൂത്രണ പദ്ധതി: അവലോകന യോഗം ചേർന്നു

പൊന്നാനി: വർഷങ്ങൾക്ക് മുമ്പ് പൊന്നാനി നഗരത്തിന്റെ വികസനത്തിനായി തയാറാക്കിയ നഗരാസൂത്രണ പദ്ധതികളിൽ അവലോകന യോഗം ചേർന്നു. സെന്റർ ഏരിയ സി.ടി.പി സ്കീം ഫോർ പൊന്നാനി മുനിസിപ്പാലിറ്റി, മാസ്റ്റർ പ്ലാൻ എന്നിവയിലാണ് അവലോകന യോഗം ചേർന്നത്. നഗരസഭ കൗൺസിൽ യോഗ തീരുമാന പ്രകാരം രൂപവത്കരിച്ച നഗരസഭ ചെയർമാനും ജില്ല ടൗൺ പ്ലാനറുമടങ്ങുന്ന പ്രത്യേക കമ്മിറ്റിയാണ് ടൗൺപ്ലാനിൽ അവലോകനം നടത്തിയത്. കാലാനുസൃതമായി പദ്ധതികളിൽ വ്യതിയാനം വരുത്തുന്നതും പരിഷ്കരിക്കുന്നതും സംബന്ധിച്ച് നഗരസഭ കൗൺസിലിന് ശിപാർശ നൽകാൻ യോഗത്തിൽ ധാരണയായി. നിലവിലെ നഗരാസൂത്രണത്തിനായി അടയാളപ്പെടുത്തിയ ഇടങ്ങളിൽ സംയുക്ത സ്ഥല പരിശോധന നടത്താനും തീരുമാനിച്ചു. നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർത്ഥൻ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി. മുഹമ്മദ് ബഷീർ, കൗൺസിലർമാരായ പി.വി. അബ്ദുൽ ലത്തീഫ്, റീന പ്രകാശ്, ഫർഹാൻ ബിയ്യം, ജില്ല ടൗൺ പ്ലാനർ പ്രദീപ്, നഗരസഭ സെക്രട്ടറി കെ.എസ്. അരുൺ, മുനിസിപ്പൽ എൻജിനീയർ സുജിത്ത് ഗോപിനാഥ് തുടങ്ങിയവർ സംബന്ധിച്ചു. Photo: MP PNN 4: പൊന്നാനി നഗരസഭ തല നഗരാസൂത്രണ പദ്ധതികളുടെ അവലോകന യോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.