ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്ന് പി. നന്ദകുമാർ എം.എൽ.എ പൊന്നാനി: ജില്ലയിലെ ഫിഷറീസ് ആസ്ഥാനമായ പൊന്നാനിയിൽ ഫിഷറീസ് ഓഫിസ് നിർമിക്കാൻ തീരുമാനം. നിലവിൽ ഓഫിസുകൾ പ്രവർത്തിക്കുന്ന കോടതി സമുച്ചയത്തിന്‍റെ കാലപ്പഴക്കം കണക്കിലെടുത്തും ഫിഷറീസ് ഓഫിസുകളെയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുകയെന്ന ലക്ഷ്യത്തോടെയുമാണ് ഫിഷറീസ് കോംപ്ലക്സ് നിർമിക്കാൻ തീരുമാനിച്ചതെന്ന് പി. നന്ദകുമാർ എം.എൽ.എ പറഞ്ഞു. ശോചനീയമായ കെട്ടിടത്തിൽ ഏറെ പരിമിതികൾക്ക് നടുവിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. ജില്ലയിലെ മത്സ്യത്തൊഴിലാളികൾ വിവിധ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന ഓഫിസിലെ അസൗകര്യം സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. അതേസമയം, ഫിഷറീസ് ഓഫിസിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്തുമെന്നും എം.എൽ.എ പറഞ്ഞു. ജില്ല ഡെപ്യൂട്ടി ഡയറക്ടറില്ലാത്ത പ്രശ്നം ഉടൻ പരിഹരിക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.