യൂത്ത്​ കോൺഗ്രസ്​ നിരാഹാര സമരം

വണ്ടൂർ: രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് അടിച്ചുതകർത്ത മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവാലിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നിരാഹാര സമരം സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ റിയാസ്​ മുക്കോളി ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കട്ടേക്കാടൻ സൈദ്, വൈസ് പ്രസിഡന്റ് ചെറള പ്രശാന്ത് എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് ടി.പി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം അഡ്വ. സി.കെ. ജയദേവൻ, ചേലടത്തിൽ ഷാജഹാൻ, സി.പി. റഷീദ് എന്നിവർ സംസാരിച്ചു. MN wdr Mukkoli തിരുവാലിയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച നിരാഹാര സമരം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.