സംഗമം പലിശരഹിത അയൽക്കൂട്ടായ്മ ഒന്നാം വാർഷികം

വണ്ടൂർ: കുറ്റിയിൽ സംഗമം പലിശരഹിത അയൽക്കൂട്ടായ്മകളുടെ ഒന്നാം വാർഷികം ഇൻഫാഖ്​ സംസ്ഥാന ട്രഷറർ എ. അബ്ദുൽ ലതീഫ് മാറഞ്ചേരി ഉദ്​ഘാടനം ചെയ്തു. അയൽക്കൂട്ട പ്രദേശത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള സമ്മാനദാനം വാർഡ് മെംബർ കെ. ദസാബുദ്ദീൻ നിർവഹിച്ചു. പുതുതായി ആരംഭിക്കുന്ന ബാലസഭകളുടെ ഉദ്ഘാടനം സംഗമം ജോയന്‍റ്​ സെക്രട്ടറി പി.കെ. അസ്മാബി നിർവഹിച്ചു. സംഗമം വെൽഫെയർ സൊസൈറ്റി പ്രസിഡന്‍റ്​ സി. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. നിസാർ, ഭാരവാഹികളായ എം.ടി. അബൂബക്കർ, സി.എച്ച്. സകരിയ്യ, കെ.കെ. അബ്ദുറഹ്മാൻ, നാസർ ലീമാർട്ട്, കെ. അബ്ദുൽ അസീസ്, സി.പി. ഹസനുൽ ബന്ന, കെ. അനീഷ്, ടി. അഷ്റഫ്, പി. സാദിഖ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.