ലഹരിക്കെതിരെ കെ.സി.ബി.സി റാലി

അങ്ങാടിപ്പുറം: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി പരിയാപുരം യൂനിറ്റിന്‍റെയും സൺഡേ സ്കൂൾ, ചെറുപുഷ്പ മിഷൻലീഗ്, കെ.സി.വൈ.എം പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലിയും സമ്മേളനവും സംഘടിപ്പിച്ചു. പ്ലക്കാർഡുകളേന്തി ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി നടത്തിയ റാലിയിൽ വിദ്യാർഥികൾ അടക്കം നിരവധി പേർ പങ്കെടുത്തു. പരിയാപുരം ഫാത്തിമമാത ഫൊറോന ദേവാലയ വികാരി ഫാ. ജെയിംസ് വാമറ്റത്തിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ ആന്‍റണി ഇയ്യാലിൽ അധ്യക്ഷത വഹിച്ചു. ബിജു വെട്ടം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആനിമേറ്റർ സിസ്റ്റർ ഗീത സി.എം.സി, യുവജന പ്രതിനിധി ജാക്സൺ ചക്കുങ്കൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ പി. മാത്തുക്കുട്ടി, ട്രസ്റ്റി ജോയ്സി വാലോലിക്കൽ, ജെറിൻ പുത്തൻപുരയ്ക്കൽ, മാത്തുക്കുട്ടി കൂത്രപ്പള്ളി, വർഗീസ് പുതുശ്ശേരി എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. പടം : mc pmna 3 kcbc ralee അടിക്കുറിപ്പ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പരിയാപുരത്ത് നടന്ന ലഹരിവിരുദ്ധ റാലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.