മേലാറ്റൂർ: ദാറുൽ ഹികം ശരീഅഃ കോളജ് വിദ്യാർഥി സംഘടന അഹ്ദാഫ് നടത്തി. സമസ്ത ജില്ല ജനറൽ സെക്രട്ടറി ഉസ്താദ് പുത്തനഴി മൊയ്‌തീൻ ഫൈസി പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. ശിഹാബുദ്ദീൻ തങ്ങൾ പച്ചീരി പ്രാർഥനക്ക് നേതൃത്വം നൽകി. അധ്യാപകരായ മുഹമ്മദലി ഫൈസി കുമരംപത്തൂർ, സനൂബ് ഫൈസി മാമ്പുഴ, ഹബീബ് ഹുദവി, അഹ്ദാഫ് ഭാരവാഹികളായ ഫെബിൻ ചെമ്മാണിയോട്, അമീൻ അറബി, പി. നിഹാൽ, യഹ്‌യ കാസിം ദേശമംഗലം, റമീസ് കൊമ്പൻകല്ല്, അബൂബക്കർ സിദ്ദീഖ്, മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.