പട്ടിക്കാട്: മാനവരാശിയുടെ ആരോഗ്യപൂർണമായ അതിജീവനത്തിന് പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും മനുഷ്യവംശത്തിന് മാത്രമായി ഭൂമിയിൽ നിലനിൽക്കാൻ സാധിക്കില്ലെന്നും പരിസ്ഥിതി-ജൈവ കൃഷി പ്രവർത്തകയും ഒരേ ഭൂമി ഒരേ ജീവൻ മാസിക മാനേജിങ് എഡിറ്ററുമായ ഖദീജ നർഗീസ് പ്രസ്താവിച്ചു. 'ജൈവ വൈവിധ്യ സംരക്ഷണം: ജീവന്റെ നിലനിൽപിന് അനിവാര്യം' തലക്കെട്ടിൽ ജില്ലയിലെ വിവിധ പരിസ്ഥിതി-മനുഷ്യാവകാശ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പട്ടിക്കാട് പള്ളിക്കുത്ത് ജി.എം.എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ പശ്ചിമഘട്ട സംരക്ഷണസമിതി ജില്ല കോഓഡിനേറ്റർ നാസർ പറമ്പാടൻ അധ്യക്ഷത വഹിച്ചു. അഡ്വ. എം.എം. ജാഷിഖ്, ഐ.ബി. ഹരി എന്നിവർ വിഷയം അവതരിപ്പിച്ചു. വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ റഹ്മത്ത് മോളി, പഞ്ചായത്ത് അംഗം ഹൈദർ തോരപ്പ, കീഴാറ്റൂർ പഞ്ചായത്ത് മെംബർ കെ. അബ്ദുസ്സലാം, ആനക്കയം പഞ്ചായത്ത് അംഗം ടി. ജോജോ മാത്യു, അഡ്വ. അലോഷ്യസ് ആന്റണി, നാട്ടൊരുമ പൗരാവകാശ സമിതി പ്രസിഡന്‍റ് സി.എൻ. മുസ്തഫ, വെട്ടത്തൂർ എ.ഡി.എസ് ശ്രീജിത, ഫ്രൻഡ്സ് ഓഫ് നേച്വർ ചാപ്റ്റർ പ്രസിഡന്‍റ് വിവേക് അരിമ്പൂത്ത്, ജില്ല പരിസ്ഥിതി സമിതി കോഓഡിനേറ്റർ റഫീഖ് ബാബു എന്നിവർ സംസാരിച്ചു. പടം mc mltr 1 silpasala പരിസ്ഥിതി-മനുഷ്യാവകാശ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശിൽപശാല ഖദീജ നർഗീസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.