ലഹരി വിരുദ്ധ ദിനം

മേൽമുറി: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എം.എം.ഇ.ടി ഹയർ സെക്കൻഡറി സ്കൂളിലെ വിമുക്തി ക്ലബിന്‍റെ നേതൃത്വത്തിൽ ആലത്തൂർപടി അങ്ങാടിയിൽ 'ലഹരിക്കെതിരെ ജാഗ്രത, അണിചേരാം നമുക്കൊന്നായ്' പേരിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.പി. മജീദ് അധ്യക്ഷത വഹിച്ചു. മഞ്ചേരി സിവിൽ എക്സൈസ് ഓഫിസർ ജിഷിൽ നായർ ബോധവത്​കരണ ക്ലാസെടുത്തു. ലഹരി വിരുദ്ധ സംഗീത റാലി, ജനകീയ കൂട്ടവര, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഘുലേഖ വിതരണം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. മാനേജർ സി.കെ. ഉമ്മർകോയ, ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി. അബ്ദുല്ല, സ്റ്റാഫ് സെക്രട്ടറി സി.കെ. ഉമ്മര്‍, വിമുക്തി ക്ലബ്​ കൺവീനർ പി.കെ. പ്രജിത, ഇ.സി. മുസ്തജിബ്, സി.പി. സാദിഖലി, പി.എൻ. സൗദാബി, പി. ഷമീന, ഫസൽ, സി.എച്ച്. അസ്കർ, ജാഫർ, ഇസുജീർ ബാബു, മുഹമ്മദ് അഷ്റഫ്, എം. നിസാർ, കെ.എം. സലാം തുടങ്ങിയവര്‍ സംബന്ധിച്ചു. ടം- mm mmet hss melmuri anti drug ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എം.എം.ഇ.ടി ഹയർസെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.