പരപ്പനങ്ങാടി: എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷൻ, വാക്കേഴ്സ് ക്ലബ് പരപ്പനങ്ങാടി, ട്രോമാകെയർ, റെഡ് ക്രോസ്, കോഓപറേറ്റിവ് കോളജ് പരപ്പനങ്ങാടി, മലബാർ കോഓപറേറ്റിവ് കോളജ്, എസ്.എൻ.എം, ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളുകൾ, പരപ്പനങ്ങാടിയിലെ വിവിധ കലാ-കായിക ക്ലബുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. എക്സൈസ് വകുപ്പിലെ പ്രഥമ വനിത എക്സൈസ് ഇൻസ്പെക്ടർ സജിത ഫ്ലാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടം പരപ്പനങ്ങാടി ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. സമാപന സമ്മേളനം നഗരസഭ ചെയർമാൻ എ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ടി. കാർത്തികേയൻ അധ്യക്ഷത വഹിച്ചു. അസി. എക്സൈസ് കമീഷണർ വേലായുധൻ കുന്നത്ത് ലഹരിവിരുദ്ധ സന്ദേശം നൽകി. വിമുക്തി മിഷൻ ജില്ല ലൈസൺ ഓഫിസർ ബിജു, നഗരസഭ കൗൺസിലർ മോഹൻദാസ്, റയോൺ മാസ്റ്റർ, പരപ്പനാട് വാക്കേഴ്സ് ക്ലബ് സെക്രട്ടറി വിനോദ്കുമാർ, ട്രോമാകെയർ പരപ്പനങ്ങാടി സ്റ്റേഷൻ യൂനിറ്റ് ലീഡർ റിയാസ്, റെഡ്ക്രോസ് അംഗം ഷറഫുദ്ദീൻ, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ല സെക്രട്ടറി പ്രജോഷ്‌കുമാർ എന്നിവർ സംസാരിച്ചു. MT ppgd lahari virudham പരപ്പനങ്ങാടിയിൽ നടന്ന ലഹരിവിരുദ്ധ കൂട്ടയാട്ടം എക്സൈസ് ഇൻസ്പെക്ടർ സജിത ഫ്ലാഗ് ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.