രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്തത്​ ജനശ്രദ്ധ തിരിക്കാൻ -വി. മുരളീധരൻ

എടപ്പാൾ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് തകർത്ത സംഭവം ബി.ജെ.പിയെ ലക്ഷ്യംവെച്ചുള്ളതാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. എടപ്പാളിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോത്രവിഭാഗത്തിൽനിന്നുള്ള വനിത രാഷ്ട്രപതി സ്ഥാനാർഥിയാകുന്നത് വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ ബി.ജെ.പിക്ക് വലിയ സ്വാധീനമുണ്ടാക്കും. ഈ അനുകൂല സാഹചര്യം ഇല്ലാതാക്കാനും മുഖ്യമന്ത്രിക്ക്‌ എതിരെയുള്ള സ്വർണക്കടത്ത് കേസിൽനിന്ന് ശ്രദ്ധ തിരിക്കാനും എസ്.എഫ്.ഐയെ മുന്നിൽ നിർത്തി സി.പി.എം നടത്തിയ ആസൂത്രണ ശ്രമമാണിതെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.