തൃശൂർ: സംസ്ഥാനതലത്തിൽ ആദ്യമായി നടന്ന റവന്യൂ കലോത്സവത്തിൽ തൃശൂർ ജില്ല നേടിയത് 311 പോയന്‍റ്. 215 പോയന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്തും 203 പോയന്റുമായി കോട്ടയം മൂന്നാം സ്ഥാനത്തുമാണ്. കലോത്സവത്തിന്റെ ആദ്യദിനം മുതൽ തൃശൂർ ജില്ലയുടെ ആധിപത്യം പോയന്റ് പട്ടികയിൽ പ്രകടമായിരുന്നു. മൂന്നുദിവസത്തിൽ ഒരിക്കൽ പോലും ഒന്നാംസ്ഥാനത്തിന് ജില്ലക്ക് എതിരാളികൾ ഉണ്ടായില്ല. ഗ്രൂപ്പിനങ്ങളായ സിനിമാറ്റിക്ക് ഡാൻസ്, മൈം, നാടകം, തിരുവാതിരക്കളി, നാടോടി നൃത്തം വ്യക്തിഗത ഇനങ്ങളായ ഭരതനാട്യം, മോഹിനിയാട്ടം, മിമിക്രി, മോണോ ആക്ട് തുടങ്ങിയ ഇനങ്ങളിൽ തിളക്കമാർന്ന വിജയമാണ് ജില്ല നേടിയത്. ഓവറോൾ കിരീടത്തിനുപുറമെ കലാതിലകം, കലാപ്രതിഭ പട്ടങ്ങളും ആതിഥേയ ജില്ല സ്വന്തമാക്കി. കലാതിലകമായി തൃശൂരിന്റെ റോമി ചന്ദ്രമോഹനെയും കലാപ്രതിഭയായി കെ.ബി. രാധാകൃഷ്ണനെയും തിരഞ്ഞെടുത്തു. കലക്ടറേറ്റിലെ കലാതിലകം തൃശൂർ: റവന്യൂ കലോത്സവത്തിൽ തൊട്ടതെല്ലാം പൊന്നാക്കി കലാതിലക കിരീടം ചൂടിയ റോമിക്ക് പറയാനുള്ളതും ഒരു ഉയർത്തെഴുന്നേൽപ്പിന്റെ കഥയാണ്. ഭരതനാട്യം, മോഹിനിയാട്ടം, സംഘനൃത്തം, തിരുവാതിരക്കളി, സിനിമാറ്റിക് ഡാൻസ്, മൈം, നാടകം, മിമിക്രി, മോണോ ആക്ട് തുടങ്ങി ഒറ്റക്കും സംഘമായും പങ്കെടുത്ത 10 ഇനങ്ങളിൽ ഒമ്പതിലും ഒന്നാം സ്ഥാനം നേടിയാണ് റോമി കലാതിലക പട്ടം നേടിയത്. തലനാരിഴക്ക് കൈവിട്ടത് മൃദംഗം മാത്രം. ആദ്യമായി പങ്കെടുത്ത നാടകമായ 'നവ ഭാരത കഥ'യിലെ അഭിനയത്തിന് മികച്ച നടിയായും റോമി തിരഞ്ഞെടുക്കപ്പട്ടു. റോമിയുടെ സർഗശേഷിയുടെ ചിറകിൽ തൃശൂർ ഓവറോൾ കിരീടം നേടിയത് ജില്ലക്ക് ഇരട്ടിമധുരവുമായി. സുധി നൃത്തപ്രിയൻ, ആർ.എൽ.വി ആനന്ദ് എന്നിവരാണ് നൃത്തത്തിൽ റോമിയുടെ ഗുരുക്കന്മർ. കലാവാസനകൾ മൂടിവെക്കാനുള്ളതല്ലെന്നും ഇനിവരുന്ന അവസരങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് റോമി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.