'ലഹരിക്കെതിരെ ജാഗ്രത പുലർത്തണം'

തൃശൂർ: ലഹരിക്കെതിരെ പോരാടാൻ സർക്കാർ സംവിധാനങ്ങൾ മാത്രം പോരാ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും അതിനാൽ ലഹരി വ്യാപനത്തെ നേരിടാൻ പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും കേരള മദ്യ നിരോധന സമിതി സംസ്ഥാന സെക്രട്ടറി ജെയിംസ് മുട്ടിക്കൽ അഭിപ്രായപ്പെട്ടു. കത്തോലിക്ക കോൺഗ്രസ്​ അയ്യന്തോൾ യൂനിറ്റിന്‍റെ നേതൃത്വത്തിൽ നടത്തിയ ലഹരി വിരുദ്ധ ദിന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോണി തരകൻ, ജോൺസൺ കാഞ്ഞിരത്തിങ്കൽ, സജീഷ് പനക്കൽ, മേഫി ഡെൽസൺ, ജോസഫ് കോടങ്കണ്ടത്ത്, ഡേവിസ് അറക്കപ്പാടൻ, ബൈജു ജോസ് പുളിക്കൻ, ഡെൽസൺ ഡേവിസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.