വടക്കേക്കാട്: എ.സി. കുഞ്ഞുമോൻ ഹാജി സ്മാരക സംസ്കാരികകേന്ദ്രം സംഘടിപ്പിച്ച 'എ.സി' ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് വൈലേരി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി മുൻ പ്രസിഡന്റ് ഒ. അബ്ദുറഹ്മാൻകുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എൻ.എം.കെ. നബീൽ, അംഗം ബീന, മുസ് ലിം ലീഗ് ജില്ല സെക്രട്ടറി സി.എ. ജാഫർ സാദിഖ്, ഐ.സി.എ പ്രസിഡന്റ് അഡ്വ. ആർ.വി. അബ്ദുൽ മജീദ്, കോൺഗ്രസ് വടക്കേക്കാട് ബ്ലോക്ക് പ്രസിഡന്റ് കെ.പി. ഉമ്മർ, അജയകുമാർ എന്നിവർ സംസാരിച്ചു. ഭൗതികശാസ്ത്രത്തിൽ പിഎച്ച്.ഡി നേടിയ എൻ.പി. ധന്യയെയും എം.എസ്.സി ഇലക്ട്രോണിക്സ് റാങ്ക് ജേതാക്കളായ എ.സി. സ്മാരക ഐ.സി.എ കോളജ് വിദ്യാർഥികളെയും ഉപഹാരം നൽകി പഞ്ചായത്ത് പ്രസിഡന്റ് ഫസലുൽ അലി ആദരിച്ചു. വിദ്യാഭ്യാസ-ചികിത്സ സഹായം ജില്ല പഞ്ചായത്ത് അംഗം റഹീം വീട്ടിപ്പറമ്പിൽ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി ഒ.എം. മുഹമ്മദലി സ്വാഗതവും ട്രഷറർ കോട്ടയിൽ കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.