വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം

പുന്നയൂർക്കുളം: വൈദ്യുതി ചാര്‍ജ് വര്‍ധനക്കെതിരെ കെ.എസ്.ഇ.ബി ഓഫിസിനു മുന്നിൽ മുസ്​ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ചൂട്ട് സമരം സംഘടിപ്പിച്ചു. ജില്ല സീനിയര്‍ വൈസ് പ്രസിഡന്‍റ് എ.വി. അലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പ്രസിഡന്‍റ് അഷ്റഫ് ചോലയില്‍ അധ്യക്ഷത വഹിച്ചു. കെ.എച്ച്. ആബിദ്, ഗഫൂര്‍ അറക്കല്‍, സി.എം. ഗഫൂര്‍, ഷക്കീര്‍ പൂളക്കല്‍, ഷംനാദ് പള്ളിപ്പാട്ട്, കെ.എച്ച്. റാഫി എന്നിവർ സംബന്ധിച്ചു. അസ്​ലം തെങ്ങില്‍, ടി.എം. ഇര്‍ഷാദ്, അലിമോന്‍ ഉപ്പുങ്ങല്‍, ഫൈസല്‍ തരകത്ത്, ഉനൈസ്, ഫിറോസ്, ഹാരിസ് എ.ഇ.ഒ, സി. ബാദുഷ, റഹീം വാക്കുളത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.