തിരൂരങ്ങാടി സീതി സാഹിബ് പൊളിറ്റിക്കല്‍ അക്കാദമി പ്രവര്‍ത്തനം തുടങ്ങി

തിരൂരങ്ങാടി: തിരൂരങ്ങാടി മണ്ഡലം മുസ്​ലിം യൂത്ത്‌ലീഗ് കമ്മിറ്റിക്ക് കീഴില്‍ രൂപവത്​കരിച്ച തിരൂരങ്ങാടി സീതി സാഹിബ് പൊളിറ്റിക്കല്‍ അക്കാദമിയുടെ പ്രവര്‍ത്തനത്തിന് തുടക്കമായി. വാളക്കുളം ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്ന ഓറിയേന്‍റഷൻ പ്രോഗ്രാം അക്കാദമി ചെയര്‍മാന്‍ പി.എസ്.എച്ച്. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അക്കാദമി വര്‍ക്കിങ്​ ചെയര്‍മാന്‍ പി. അലി അക്ബര്‍ അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് പി.എ. റഷാദ് മുഖ്യപ്രഭാഷണം നടത്തി. അക്കാദമിക് കൗണ്‍സില്‍ അംഗങ്ങളായ കാവുങ്ങല്‍ കുഞ്ഞിമരക്കാര്‍, എ.കെ. മുസ്തഫ, എം.പി. അബ്ദുസ്സമദ്, ഷരീഫ് വടക്കയില്‍, അക്കാദമിക് കണ്‍വീനര്‍ യു.എ. റസാഖ്, ടി.കെ. നാസര്‍, മുസ്തഫ കളത്തിങ്ങല്‍, പി.പി. അഫ്‌സല്‍, എം.പി. കുഞ്ഞിമൊയ്തീന്‍, പി.എം. സാലിം എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.