സർട്ടിഫിക്കറ്റ്​, ഉപഹാര വിതരണം

മലപ്പുറം: എം.എസ്.എഫ് ഹബീബ് എജുകെയര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാർഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും കോഓഡിനേറ്റര്‍മാര്‍ക്കുള്ള ഉപഹാരവിതരണവും പാണക്കാട്​ ഹമീദലി ശിഹാബ്​ തങ്ങൾ നിർവഹിച്ചു. എന്‍ട്രന്‍സ് പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട 117 പേര്‍ക്കാണ് ഹബീബ് എജുകെയര്‍ പദ്ധതിയിലൂടെ സ്‌കോളര്‍ഷിപ് നല്‍കുക. ഇതില്‍തന്നെ 40 പേര്‍ക്ക് പൂര്‍ണമായും സൗജന്യപഠനത്തിന് അവസരം നല്‍കും. സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാർഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിച്ചു. കോഓഡിനേറ്റര്‍മാര്‍ക്കുള്ള ഉപഹാരം ടി.വി. ഇബ്രാഹീം എം.എല്‍.എ കൈമാറി. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ്​ പി.കെ. നവാസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആബിദ് ആറങ്ങാടി, ട്രഷറര്‍ സി.കെ. നജാഫ്, ഭാരവാഹികളായ ഷറഫു പിലാക്കല്‍, ഫാരിസ് പൂക്കോട്ടൂര്‍, കെ.ടി. റഊഫ്, വി.എം റഷാദ്, സമീര്‍ എടയൂര്‍, കബീര്‍ മുതുപറമ്പ, വി.എ. വഹാബ്, അജ്മല്‍ ഉമ്മണിയാട്ടില്‍, വസീം മാലിക്, കെ.എന്‍. ഹക്കീം തങ്ങള്‍, അഖില്‍ ആനക്കയം, നസീഫ് ഷേര്‍ഷ്, അമീന്‍ റാഷിദ്, ഹിഷാം ചേലേമ്പ്ര എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.