മുൻഗാമികളിൽനിന്ന് മാതൃക സ്വീകരിച്ച്​ മുന്നേറണം -ജിഫ്​രി തങ്ങൾ

മേലാറ്റൂർ: സച്ചരിതരായ മുൻഗാമികളിൽനിന്നാണ് മതകാര്യങ്ങൾ മനസ്സിലാക്കേണ്ടതെന്നും പൂർവിക മഹത്തുക്കളുടെ മാർഗത്തെ പിന്തുടർന്നു ആത്മാർത്ഥതയോടെ പ്രബോധന രംഗത്ത് പ്രവർത്തിക്കണമെന്നും സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങൾ. പെരിന്തൽമണ്ണ വേങ്ങൂർ എം.ഇ.എ എൻജിനീയറിങ്​ കോളജിൽ എസ്.കെ.എസ്.എസ്.എഫ് ജില്ല ലീഡേഴ്സ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്​ലിയാർ അധ്യക്ഷത വഹിച്ചു. സ്ഥാപക ദിനാചരണ ഭാഗമായി സമസ്ത ജനറൽ സെക്രട്ടറി പതാക ഉയർത്തി. ജില്ല പ്രസിഡന്റ് നിയാസലി ശിഹാബ് തങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി. നജീബ് കാന്തപുരം എം.എൽ.എ, പി. അബ്ദുൽ ഹമീദ് എം.എൽ.എ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, ഒ.എം.എസ്. തങ്ങൾ, എം.പി. കടുങ്ങല്ലൂർ, സലീം എടക്കര, സെക്രട്ടറി യൂനുസ് ഫൈസി വെട്ടുപാറ, വർക്കിങ്​ സെക്രട്ടറി ശംസാദ് സലീം നിസാമി എന്നിവർ സംസാരിച്ചു. തഹ്​ലിയ സെഷനിൽ ഒ.എം. സൈനുൽ ആബിദ് തങ്ങൾ അധ്യക്ഷത വഹിച്ചു. ഫാറൂഖ് ഫൈസി മണിമൂളി ആമുഖ പ്രസംഗം നടത്തി. സത്താർ പന്തലൂർ ക്ലാസടുത്തു. തഖ്​നിയ സെഷനിൽ റിയാസ് കൊട്ടപ്പുറം അധ്യക്ഷനായി. നാസർ മാസ്റ്റർ കരുളായി ആമുഖ പ്രസംഗം നടത്തി. അയ്യൂബ് മുട്ടിൽ ക്ലാസെടുത്തു. തൻമിയ സെഷനിൽ ജലീൽ ഫൈസി അരിമ്പ്ര അധ്യക്ഷനായി. ഇസ്മാഈൽ അരിമ്പ്ര ആമുഖ പ്രസംഗം നടത്തി. റശീദ് ഫൈസി വെള്ളായിക്കോട് ക്ലാസെടുത്തു. തഖ്​വിയ സെഷനിൽ അബ്ദു സലീം യമാനി അധ്യക്ഷനായി. സൈനുദ്ദീൻ കുഴിമണ്ണ ആമുഖ പ്രസംഗം നടത്തി. ശാഹുൽ കെ. പഴുന്നാര ക്ലാസെടുത്തു. തസ്ഫിയ സെഷനിൽ സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ അധ്യയനായി. മൻസൂർ വാഫി ആമുഖ പ്രസംഗം നടത്തി. സമസ്ത മുശാവറ അംഗം ഹൈദർ ഫൈസി പനങ്ങാങ്ങര ഉദ്ബോധനം നടത്തി. സമസ്ത ജില്ല സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി, ഇർഫാൻ ഹബീദ് ഹുദവി എന്നിവർ സംസാരിച്ചു. മുഹമ്മദ് കോയ തങ്ങൾ വണ്ടൂർ, മുഹമ്മദ്കുട്ടി ദാരിമി നെല്ലിക്കുന്ന്, വി. മജീദ് ഹാജി, ഉമർ ഹാജി, എ.പി. റശീദ് വാഫി, സിദ്ദീഖ് ഫൈസി കാപ്പ്, താജുദ്ദീൻ മൗലവി, നാഫിഅ് റഹ്​മാനി, ഉമറലി ഹൈതമി, ഹംസ അശ്അരി, യഹ്‌യ ഫൈസി, സ്വദഖത്തുല്ല ചെറുമുറ്റം, അസ്കർ ദാരിമി തുവ്വൂർ, സുബൈർ ഫൈസി ചെമ്മലശ്ശേരി, അസ്​ലം മാസ്റ്റർ, സുലൈമാൻ ഉഗ്രപുരം, ഹാദി മുഹമ്മദ്​ എന്നിവർ സംബന്ധിച്ചു. പടം m3 mltr 4 samastha പെരിന്തൽമണ്ണ എം.ഇ.എ എൻജിനീയറിങ്​ കോളജിൽ നടന്ന എസ്.കെ.എസ്.എസ്.എഫ് ജില്ല ലീഡേഴ്സ് മീറ്റിൽ സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്​ലിയാർ പതാക ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.