മലപ്പുറം: ഉന്നതവിദ്യാഭ്യാസ മേഖലയിൽ ആയിരക്കണക്കിന് വിദ്യാർഥികൾ ആശ്രയിക്കുന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് കീഴിൽ കോവിഡ് കാലത്ത് അനുവദിച്ച അധിക സീറ്റുകൾ വെട്ടിക്കുറക്കാനുള്ള നീക്കത്തിൽനിന്ന് അധികൃതർ പിന്മാറണമെന്ന് എ.ഐ.എസ്.എഫ് ജില്ല എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. മലബാർ മേഖലയിൽ പ്ലസ് ടു പരീക്ഷയുടെ വിജയ ശതമാനം ഓരോ വർഷവും ഉയർന്നുവരുന്ന സാഹചര്യമാണ്. കോവിഡ് ഏൽപിച്ച ആഘാതങ്ങളിൽനിന്നും ഇപ്പോഴും പല കുടുംബങ്ങൾക്കും കരകയറാൻ സാധിച്ചിട്ടില്ല. സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ ചെലവുകൾ നിർധന കുടുംബങ്ങൾക്ക് താങ്ങാനാവാത്തതാണ്. ഇക്കാര്യങ്ങൾ പരിഗണിച്ച് യൂനിവേഴ്സിറ്റിക്ക് കീഴിലെ സർക്കാർ-എയ്ഡഡ് കോളജുകളിൽ നിലവിലുള്ള സീറ്റുകൾ വെട്ടിക്കുറക്കാതെ പുതിയ സീറ്റുകൾ അനുവദിക്കണമെന്നും 27ന് നടക്കുന്ന അഡ്മിഷൻ മോണിറ്ററിങ് കമ്മിറ്റി ഇക്കാര്യങ്ങളിൽ ഉചിത നിലപാട് സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം സമരം നടത്തുമെന്നും യോഗം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.