തിരൂർ: ബി.ജെ.പി-സി.പി.എം കൂട്ടുകെട്ട് തീക്കൊള്ളി കൊണ്ട് തലചൊറിയുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്. യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് ഷാജി പാച്ചേരി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സലീം മാർച്ച് ഫ്ലാഗ് ഓഫ് ചെയ്തു. ഇ. മുഹമ്മദ് കുഞ്ഞി, യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിയാസ് മുക്കോളി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഇ.പി. രാജീവ്, പി. നിധീഷ്, രതീഷ് കൃഷ്ണ, സംസ്ഥാന സമിതി അംഗം റിയാസ് പഴഞ്ഞി, ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ജംഷീർ പാറയിൽ, സുബൈർ മുല്ലഞ്ചേരി, ഉമറലി കരേക്കാട്, സഫീർ ജഹാൻ, ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ കെ.എ. പത്മകുമാർ, യാസിർ പൊട്ടച്ചോല, സക്കീർ പുല്ലാര, ഹാരിസ് ബാബു ചാലിയാർ, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റുമാരായ എം.ടി. മുഹമ്മദ് റിയാസ്, ബുഷുറുദ്ദീൻ തടത്തിൽ, ഹബീബ് ആദൃശ്ശേരി, ശബാബ് തുടങ്ങിയവർ സംസാരിച്ചു. M3 night march: യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ല കമ്മിറ്റി തിരൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ നൈറ്റ് മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.