ചങ്ങരംകുളം: മൂക്കുതലയിൽ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് വീണ മയിൽ ചത്തു. ഞായറാഴ്ച ഉച്ചയോടെ മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രപരിസരത്താണ് വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ മയിൽ റോഡിൽ വീണത്. നാട്ടുകാർ ചേർന്ന് മയിലിന്‍റെ ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ചങ്ങരംകുളം പൊലീസിലും തുടർന്ന് വനം വകുപ്പിലും ബന്ധപ്പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഋഷഭ് മഞ്ചേരി, പ്രിയാദ് കിഴിഞ്ഞാലിൽ എന്നിവരുടെ നേതൃത്വത്തിൽ ഏറെ നേരത്തേ കാത്തിരിപ്പിനൊടുവിൽ മയിലിന്‍റെ ജഡം വനം വകുപ്പിന് കൈമാറി. പ്രദേശത്ത് ജനവാസമേഖലയിൽ മയിലുകൾ ഇറങ്ങുന്നതും അപകടത്തിൽ പെടുന്നതും വർധിച്ച് വരുന്നതായി നാട്ടുകാർ പറഞ്ഞു. ഫോട്ടോ മൂക്കുതലയിൽ ഷോക്കേറ്റ് ചത്ത മയിലിനെ അധികൃതർ കൊണ്ടുപോകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.