കരിയർ ഗൈഡൻസും മോട്ടിവേഷൻ ക്ലാസും

കരിപ്പോൾ: കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി പ്രദേശത്തെ വിദ്യാഭ്യാസ മുന്നേറ്റത്തിന് നടപ്പാക്കുന്ന 'ഗ്രാമദീപം' പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ചു. ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി.പി. സിനോബിയ ഉദ്ഘാടനം ചെയ്തു. കോഓഡിനേറ്റർ വി. അലി ഹസ്സൻ അധ്യക്ഷത വഹിച്ചു. മെഡിക്കൽ പി.ജി എൻട്രൻസ് വിജയി ഡോ. ആദില ഷാദ്, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ മികവ് പുലർത്തിയ 39 വിദ്യാർഥികൾ എന്നിവരെ അനുമോദിച്ചു. 100 ശതമാനം വിജയം നേടിയ കരിപ്പോൾ സ്കൂളിനുള്ള ഉപഹാരവും സമ്മാനിച്ചു. സിജി പരിശീലകൻ നാസർ മാവൂർ നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ കെ.പി. ജാസർ മുഖ്യാതിഥി ആയി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷാഹിന തിരുത്തി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നെയ്യത്തൂർ അഷ്റഫ്, ഫൗസിയ പിലാത്തോട്ടത്തിൽ, ജി.എം.എച്ച്.എസ് കരിപ്പോൾ പ്രധാനാധ്യാപകൻ നരേന്ദ്രൻ, പി.ടി.എ പ്രസിഡന്‍റ്​ വി.പി. ഹനീഫ, അലി മൂർക്കത്ത്, കെ.ടി. ആമിറുൽ ഹഖ്, വി.പി. അഞ്ജലി, വി. നവാസ് ഷെരീഫ്, ടി.പി. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്‍റ്​ പി.വി. മുഹമ്മദ് സ്വാഗതവും ട്രഷറർ ടി.പി. ഹംസ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.