കാടാമ്പുഴ: ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി നിർമാർജന സമിതി മാറാക്കര പഞ്ചായത്ത് കമ്മിറ്റി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങളുടെ പഞ്ചായത്തുതല ഉദ്ഘാടനം കാടാമ്പുഴ വിന്നേഴ്സ് കോളജിൽ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉമറലി കരേക്കാട് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എൽ.എൻ.എസ് സംസ്ഥാന കമ്മിറ്റി സംസ്ഥാന വ്യാപകമായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന നൂറുദിന കർമപദ്ധതി വിശദീകരണവും പ്രതിജ്ഞ ചൊല്ലലും സംസ്ഥാന സെക്രട്ടറി ഒ.കെ. കുഞ്ഞിക്കോമു നിർവഹിച്ചു. അഹമ്മദ് കുട്ടി, സജ്ന, നിഷ, ഹനീഫ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.