ചങ്ങരംകുളം: സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന് കലാഗ്രാമം സ്വരൂപിച്ച ഫണ്ട് സന്തോഷ് സോപാനത്തിന് സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ കൈമാറി. പി. വിജയൻ അധ്യക്ഷത വഹിച്ചു. സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന് ആവശ്യമായ വാദ്യപഠന കളരി, ലൈബ്രറി, ഓഡിറ്റോറിയം, ഓഫിസ്, വാദ്യോപകരണ നിർമാണശാല എന്നിവ സ്ഥാപിക്കുന്നതിന് കണ്ടനകത്ത് സ്ഥലം വാങ്ങുന്നതിനായി ആലങ്കോട് കലാഗ്രാമം സ്വരൂപിച്ച തുകയാണ് കൈമാറിയത്. ഈ പ്രവൃത്തികൾക്ക് ഏകദേശം 30 ലക്ഷം രൂപയാണ് സമാഹരിക്കേണ്ടത്. അടാട്ട് വാസുദേവൻ, പ്രണവം പ്രസാദ്, സി.കെ. മോഹനൻ, താഹിർ ഇസ്മായിൽ, സുരേഷ് ആലംകോട്, മനോജ് ആലംകോട്, പ്രബീഷ്, സുധീഷ്, പ്രദീപ്, മണികണ്ഠൻ, ശിവൻ, വാദ്യകലാകാരന്മാർ എന്നിവർ പങ്കെടുത്തു. ഫോട്ടോ ആലങ്കോട് കലാഗ്രാമം സമാഹരിച്ച തുക സന്തോഷ് സോപാനത്തിന് ആലങ്കോട് ലീലാകൃഷ്ണൻ കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.