മികച്ച വിജയം നേടിയ ഇരട്ടസഹോദരിമാരെ അനുമോദിച്ചു

കാടാമ്പുഴ: എസ്.എസ്.എൽ.സിക്ക്​ മികച്ച വിജയം നേടിയ ഇരട്ടസഹോദരിമാരെ ഡിഫറന്‍റ്​ലി ഏബിൾഡ് പീപ്പിൾ ലീഗ് അനുമോദിച്ചു. ജന്മനാ കാഴ്ചശേഷിയില്ലാത്ത ഹബ, ഹിബ എന്നിവരെയാണ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചത്. ഡി.എ.പി.എൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി അബ്ബാസലി കരേക്കാട് ഉപഹാരം നൽകി. മുസ്​ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഒ.കെ. കുഞ്ഞിപ്പ, ഡി.എ.പി.എൽ പഞ്ചായത്ത് ഭാരവാഹികളായ ഉണ്ണി കാടാമ്പുഴ, ഫൈസൽ കുന്നത്ത് എന്നിവർ പങ്കെടുത്തു. MP VNCY 2 Hiba Haba.jpg ഇരട്ടസഹോദരിമാരായ ഹബ, ഹിബ എന്നിവർക്ക് ഡിഫറന്റ്‌ലി ഏബ്ൾഡ് പീപ്പിൾ ലീഗ് മാറാക്കര പഞ്ചായത്ത് കമ്മിറ്റി ഉപഹാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.