ചങ്ങരംകുളം: മാത്തടം-ചാങ്ങിലിയോട്ട് വഴി അച്ചായത്ത് കുന്നത്തേക്ക് പോകുന്ന റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കാൻ ശ്രമിക്കാത്ത ആലങ്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് മാന്തടം മേഖല കമ്മിറ്റി നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സിദ്ദീഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ജില്ല പ്രസിഡന്‍റ് പി.പി. യൂസഫലി അധ്യക്ഷത വഹിച്ചു. ഷരീഫ് മാസ്റ്റർ, റഹീം മാന്തടം, എ.പി. ചന്ദ്രൻ, അഷറഫ് മാവേര, അസ്ലം മാന്തടം, കൃഷ്ണൻ നായർ, ഷറഫുദ്ദീൻ ആലങ്കോട്, ഉമ്മർ മാന്തടം, ജബ്ബാർ, സുരേഷ്, അച്ചു, കുഞ്ഞിപ്പ തുടങ്ങിയവർ പങ്കെടുത്തു. അലി പരുവിങ്ങൽ സ്വാഗതം പറഞ്ഞു. ഫോട്ടോ യു.ഡി.എഫ് മാന്തടം മേഖല കമ്മിറ്റി നടത്തിയ ധർണ സിദ്ദീഖ് പന്താവൂർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.