ഖി​ബ്​​ല​തൈ​ൻ പ​ള്ളി ഇ​മാം അ​ന്ത​രി​ച്ചു

മ​ദീ​ന: മ​ദീ​ന​യി​ലെ ഖി​ബ്​​ല​തൈ​ൻ പ​ള്ളി ഇ​മാം ശൈ​ഖ്​ മ​ഹ്​​മൂ​ദ്​ ഖ​ലീ​ൽ അ​ൽ-​ഖാ​രി​അ്​ അ​ന്ത​രി​ച്ചു. രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​ലാ​യി​രു​ന്നു. മ​സ്​​ജി​ദു​ന്ന​ബ​വി​യി​ലെ മു​ൻ ഇ​മാം കൂ​ടി​യാ​ണ്. നി​ല​വി​ൽ അ​റി​യ​പ്പെ​ട്ട ഖു​ർ​ആ​ൻ പാ​രാ​യ​ണ പ്ര​മു​ഖ​രി​ൽ ഒ​രാ​ളാ​ണ് ശൈ​ഖ്​ മ​ഹ്മൂ​ദ്​ ഖ​ലീ​ൽ. ഖു​ബാ​അ്, മീ​ഖാ​ത് പ​ള്ളി​ക​ളി​ൽ ഇ​മാ​മാ​യി​ട്ടു​ണ്ട്. 1975ൽ ​മ​ദീ​ന​യി​ലാ​ണ്​ ജ​ന​നം. 10-ാമ​ത്തെ വ​യ​സ്സി​ൽ​ ഖു​ർ​ആ​ൻ മ​നഃ​പാ​ഠ​മാ​ക്കി. ഖു​ർ​ആ​ൻ പ​ഠ​ന​ത്തി​ൽ ഉ​ന്ന​ത ബി​രു​ദ​ങ്ങ​ളും ഇ​സ്​​ലാ​മി​ക പ​ഠ​ന​ത്തി​ൽ​ ബാ​ച്ച്ല​ർ ബി​രു​ദ​വും നേ​ടി.​ പി​താ​വ്​ ശൈ​ഖ്​ ഖ​ലീ​ൽ അ​ൽ​ഖാ​രി​അ്​ ഇ​രു​ഹ​റ​മു​ക​ളി​ലെ ഇ​മാ​മു​ക​ളി​ലൊ​രാ​ളാ​യി​രു​ന്നു. ശൈ​ഖ്​ മ​ഹ്​​മൂ​ദ്​ അ​ൽ​ഖാ​രി​ഇ​ന്റെ മ​ര​ണ​ത്തി​ൽ മ​ത​കാ​ര്യ വ​കു​പ്പ്​ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ആ​ലു​ശൈ​ഖും നി​ര​വ​ധി മ​ത​പ​ണ്ഡി​ത​ന്മാ​രും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ksa imam death ശൈ​ഖ്​ മ​ഹ്​​മൂ​ദ്​ ഖ​ലീ​ൽ അ​ൽ​ഖാ​രി​അ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.