തിരൂർ നഗരസഭയിൽ വിജിലൻസ് റെയ്ഡ്; ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട് കണ്ടെത്തി

തിരൂർ: തിരൂർ നഗരസഭയിൽ വിജിലൻസ് പരിശോധന നടത്തി. ഗൾഫ് മാർക്കറ്റിൽ കെട്ടിട നമ്പറില്ലാത്ത സ്ഥാപനത്തിന് ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട് കണ്ടെത്തി. ശനിയാഴ്ച നഗരസഭ ഓഫിസിൽ മലപ്പുറം വിജിലൻസ് സി.ഐ യൂസഫിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അനധികൃത കെട്ടിടങ്ങൾ സംബന്ധിച്ച് മലപ്പുറം വിജിലൻസിന് ലഭിച്ച പരാതിയെ തുടർന്നായിരുന്നു പരിശോധന. നഗരസഭ പൊതുമരാമത്ത് വിഭാഗത്തിലും റവന്യൂ വിഭാഗത്തിലും നടത്തിയ പരിശോധനയിൽ വിജിലൻസ് കൂടുതൽ പരിശോധനക്കായി രേഖകൾ ശേഖരിച്ചു. തുടർന്ന് വിജിലൻസ് സംഘം തിരൂർ ഗൾഫ് മാർക്കറ്റിൽ പരിശോധന നടത്തി. പരിശോധനയിൽ പുതുതായി നിർമിച്ച കെട്ടിടത്തിൽ കെട്ടിട നമ്പർ ഇല്ലാതെ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയത് വിജിലൻസ് കണ്ടെത്തി. നഗരസഭ സ്‌റ്റോപ് മെമ്മോ നൽകിയ കെട്ടിടത്തിലെ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകിയതിൽ അന്വേഷണം നടത്തുമെന്ന് വിജിലൻസ് സി.ഐ യൂസുഫ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.