പ്രകൃതിവിരുദ്ധ പീഢനം: പ്രതികൾക്ക് കഠിന തടവ്

പ്രകൃതിവിരുദ്ധ പീഡനം: പ്രതികൾക്ക് കഠിനതടവും പിഴയും തിരൂർ: 14കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾക്ക് കഠിന തടവും പിഴയും. കേസിലെ ഒന്നാംപ്രതി ഇരിങ്ങാവൂർ പടിക്കപറമ്പിൽ മുഹമ്മദ് ബഷീർ എന്ന മാനു (43), രണ്ടാം പ്രതി ഇരിങ്ങാവൂർ ചക്കാലക്കൽ അബ്ദുസ്സലാം (49) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഒന്നാം പ്രതി ബഷീറിന് 26 വർഷം കഠിനതടവും 65,000 രൂപ പിഴയും രണ്ടാംപ്രതി സലാമിന് 21 വർഷം കഠിനതടവും 55,000 രൂപ പിഴയുമാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി സി.ആർ. ദിനേശ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി അബ്ദുസ്സലാം 16കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പോക്സോ കേസിലും കുറ്റക്കാരനാണെന്ന് കഴിഞ്ഞദിവസം കണ്ടെത്തി കോടതി ശിക്ഷിച്ചിരുന്നു. 16കാരനെ പീഡിപ്പിച്ച കേസിൽ 15 വർഷം കഠിനതടവും 40,000 രൂപ പിഴയുമാണ്​ ഇതേ കോടതിയും ജഡ്ജിയും ശിക്ഷ വിധിച്ചത്. 2018ലാണ് 14കാരനെ പീഡിപ്പിച്ച കേസിനാസ്പദമായ സംഭവം നടന്നത്. കൽപകഞ്ചേരി സബ് ഇൻസ്പെക്ടർ എസ്.കെ. പ്രിയനായിരുന്നു കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ആയിഷ പി. ജമാൽ ഹാജരായി. തിരൂർ പൊലീസ് സ്റ്റേഷനിലെ എസ്.പി.സി.ഒ സീമ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു. mw arrest basheer: മുഹമ്മദ് ബഷീർ mw arrest salam: അബ്ദുസ്സലാം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.