ജില്ലയിലെ ഉപരിപഠനം: വിദ്യാർഥികളുടെ ആശങ്കയകറ്റണം -എസ്.വൈ.എസ്

മലപ്പുറം: ജില്ലയിലെ ഉപരി പഠനത്തിൽ വിദ്യാർഥികളുടെ ആശങ്കയകറ്റണമെന്നും വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നും എസ്.വൈ.എസ് ഈസ്റ്റ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല എക്സിക്യൂട്ടിവ് ക്യാമ്പ് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഇ.കെ. മുഹമ്മദ് കോയ സഖാഫി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ സി.കെ. ഹസൈനാർ സഖാഫി അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ വി.പി.എം. ഇസ്ഹാഖ്, അബ്ദുറഹീം കരുവള്ളി, മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍, സി.കെ. ശകീര്‍ അരിമ്പ്ര, മുര്‍തള ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, മുജീബ് റഹ്മാന്‍ വടക്കേമണ്ണ, പി.കെ. മുഹമ്മദ് ശാഫി വെങ്ങാട് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.