മമ്പാട്: മമ്പാട് കുടുംബാരോഗ്യകേന്ദ്രത്തിൽ ഒ.പി ബ്ലോക്കും നഴ്സിങ് സ്റ്റേഷനും ഉൾപ്പെടുന്ന മാതൃശിശു സൗഹൃദ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ 38 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ഈ സാമ്പത്തികവർഷം ഒരു കോടിയോളം രൂപയുടെ പ്രോജക്റ്റുകളാണ് ആരോഗ്യമേഖലക്കായി നടപ്പാക്കുന്നതെന്നും അതോടൊപ്പം എം.എൽ.എ ഫണ്ട് ഉൾപ്പെടെ വിവിധ ഏജൻസികളിൽ നിന്നുള്ള ഫണ്ടുകൾ കൂടി സമാഹരിച്ച് ജനസൗഹൃദവും മാതൃകാപരവുമായ കെട്ടിടങ്ങളും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കി കുടുംബാരോഗ‍്യ കേന്ദ്രത്തെ കൂടുതൽ മെച്ചപ്പെടുത്തുമെന്നും പ്രസിഡന്‍റ് പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. ഉമൈമത്ത് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേജർ മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സിനി ഷാജി, വാർഡ് അംഗങ്ങളായ വി.ടി. കാസിം, മേഴ്സി ബെന്നി, ജയ മുരളി എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫിസർ ഡോ. പി. ധന്യശ്രീ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സി.പി. സുരേഷ് ബാബു നന്ദിയും പറഞ്ഞു. Nbr Photo-3 Helth- മമ്പാട് കുടുംബാരോഗ്യകേന്ദ്രത്തിൽ ഒ.പി ബ്ലോക്കും നഴ്സിങ് സ്റ്റേഷനും ഉൾപ്പെടുന്ന മാതൃശിശു സൗഹൃദകേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.