ബസുകൾ റോഡിൽ നിർത്തിയിട്ട് ജീവനക്കാർ ഏറ്റുമുട്ടി

പൊലീസ്​ കേസെടുത്തു ചെറുതുരുത്തി: വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയിലെ ആറ്റൂരിൽ സമയത്തെച്ചൊല്ലി ബസ് ജീവനക്കാർ ഏറ്റുമുട്ടി. തൃശൂർ-ചേലക്കര റൂട്ടിലോടുന്ന ജി.ഡി, കോസ്റ്റമസ് ബസ് ജീവനക്കാരാണ് വൈകീട്ട് അഞ്ചിന്​ ഏറ്റുമുട്ടിയത്. റോഡിൽ ബസുകൾ നിർത്തിയിട്ടതോടെ ഇരുദിശകളിലും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. വാഴക്കോട്-പ്ലാഴി സംസ്ഥാനപാത നവീകരണം നടക്കുന്നതിനാൽ വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇതിനിടെയാണ്​ ബസുകൾ നടുറോഡിൽ നിർത്തിയിട്ട് ജീവനക്കാർ ഏറ്റുമുട്ടിയത്. ഇതോടെ ജനം ദുരിതത്തിലായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചെറുതുരുത്തി പൊലീസ് ജീവനക്കാരായ സുധീഷ്, ജയൻ, അഫ്സൽ, ജിതിൻ എന്നിവർക്കെതിരെ കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.