വേങ്ങര: കണ്ണമംഗലം എടക്കാപറമ്പ് ജി.എൽ.പി സ്കൂളിന് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി. ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സ്കൂളിന്റെ വികസന മാസ്റ്റർ പ്ലാൻ കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.എം. ഹംസയും യൂനിഫോം വിതരണം വൈസ് പ്രസിഡന്റ് തയ്യിൽ ഹസീനയും നിർവഹിച്ചു. പി.ഡബ്ല്യൂ.ഡി എൻജിനീയർ ജി. ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ, ജില്ല പഞ്ചായത്ത് അംഗം പുളിക്കൽ സമീറ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. സിദ്ദീഖ്, വേങ്ങര എ.ഇ.ഒ വി.കെ. ബാലഗംഗാധരൻ, പഞ്ചായത്ത് അംഗങ്ങളായ സി.കെ. റഫീഖ്, സി. അനൂപ് കുമാർ, നെടുമ്പള്ളി നുസൈബ, സി.കെ. അഹമ്മദ് എന്നിവർ സംസാരിച്ചു. സർവിസിൽനിന്ന് വിരമിക്കുന്ന ജസ്റ്റിൻ ജേക്കബ്, മുഹമ്മദ് കുട്ടി എന്നിവർക്കുള്ള പി.ടി.എയുടെ ഉപഹാരവും പി.കെ. കുഞ്ഞാലിക്കുട്ടി വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ കെ. ബാബുരാജൻ സ്വാഗതവും നസീർ നന്ദിയും പറഞ്ഞു. mt vngr kettida എടക്കാപ്പറമ്പ് ജി.എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടശിലാസ്ഥാപനം പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.