തിരൂരങ്ങാടി: നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കുക, ജീവനക്കാരുടെ കുറവ് പരിഹരിക്കുക, ഇടത് സര്‍ക്കാറിന്‍റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ആശുപത്രി കവാടത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി യു.എ. റസാഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്‍റ് ഊര്‍പ്പായി മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലീം പൂഴിക്കല്‍ ആമുഖപ്രഭാഷണം നടത്തി. സി. ബാപ്പുട്ടി, ഒടിയില്‍ പീച്ചു, ജാഫര്‍ പനയത്തില്‍, ഷമീര്‍ പോറ്റാണിക്കല്‍, നടുത്തൊടി മുസ്തഫ, പനയത്തില്‍ മുസ്തഫ, കെ.കെ. റഹീം, വാഹിദ് കരുവാട്ടില്‍, ഒ.കെ. മുഹമ്മദ് കുട്ടി, എം.പി. അബ്ദുസ്സമദ് എന്നിവർ സംസാരിച്ചു. മാര്‍ച്ചിന് മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ. കുഞ്ഞിമരക്കാര്‍, എ.കെ. മരക്കാരുട്ടി, മറ്റത്ത് റഷീദ്, സൈതലവി ഊര്‍പ്പായി, സലാഹുദ്ദീന്‍ തേറാമ്പില്‍, നടുത്തൊടി മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.