വള്ളിക്കുന്ന്: വള്ളിക്കുന്നിൽ സ്ഥലംമാറി പോയ വില്ലേജ് ഓഫിസർക്ക് പകരം പുതിയ ആളെ നിയമിക്കാൻ നടപടി വൈകുന്നു. ഇത് കാരണം ഓഫിസിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരിൽ പലരും മടങ്ങുന്നത് നിരാശയോടെ. നേരത്തെ ഉണ്ടായിരുന്ന ഓഫിസർ കഴിഞ്ഞ മാസമാണ് പ്രമോഷൻ ആയി സ്ഥലം മാറിപോയത്. വിവിധ ആവശ്യങ്ങൾക്കായി നിരവധി ആളുകളാണ് ദിനംപ്രതി ഓഫിസിൽ എത്തി മടങ്ങുന്നത്. നേരത്തെയും ഇത്തരത്തിൽ ഓഫിസറുടെ കസേര ഒഴിഞ്ഞുകിടക്കുകയായിരുന്നു. പിന്നീട് മറ്റു വില്ലേജുകളിലെ ഓഫിസർമാർക്ക് അധികചുമതല നൽകി വരികയായിരുന്നു. പിന്നീട് അടുത്ത കാലത്താണ് സ്ഥിരം ഓഫിസർമാർ ഇവിടെ എത്തി തുടങ്ങിയത്. എന്നാൽ, വീണ്ടും പഴയപടി ആയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.