കാലിക്കറ്റ്‌ സര്‍വകലാശാല കാന്റീന്‍ തുറന്നു

തേഞ്ഞിപ്പലം: പുതുമോടിയിൽ കാലിക്കറ്റ് സർവകലാശാല കാന്റീൻ തുറന്നു. രണ്ട്​ വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കാന്റീന്‍ വീണ്ടും തുറന്നത്. കുടുംബശ്രീ ജില്ല മിഷനാണ് നടത്തിപ്പ് ചുമതല. കോവിഡ് കാരണം അടച്ചിട്ടിരുന്ന കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചാണ് കൈമാറിയത്. രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെയാകും പ്രവര്‍ത്തനം. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, കാന്റീന്‍ ഉപദേശക സമിതി അംഗങ്ങള്‍, ജീവനക്കാരുടെ സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. MT VLKN 1 കാലിക്കറ്റ് സര്‍വകലാശാല കാന്റീന്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.