കിസാന്‍ സമൃദ്ധി അവാര്‍ഡ് പി.ടി. സുഷമക്ക്​

മലപ്പുറം: ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന് കീഴിലുള്ള ബംഗളൂരുവിലെ അഗ്രികള്‍ചര്‍ ടെക്‌നോളജി ആപ്ലിക്കേഷന്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന മികച്ച വനിത കര്‍ഷകസംരംഭകക്കുള്ള കിസാന്‍ സമൃദ്ധി അവാര്‍ഡിന് താനാളൂര്‍ സ്വദേശി പി.ടി. സുഷമ അര്‍ഹയായി. കര്‍ണാടകയിലെ ദാര്‍വാഡ് കാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന കൃഷി വിജ്ഞാനകേന്ദ്രങ്ങളുടെ ദേശീയ ശില്‍പശാലയില്‍ കേന്ദ്ര കൃഷി സഹമന്ത്രി സുശ്രീ ശോഭ കരന്തലജെ അവാര്‍ഡ് സമ്മാനിച്ചു. നാളികേരം അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങളിലൂടെ സുഷമ നടത്തുന്ന മാതൃക കാര്‍ഷിക വൈവിധ്യവത്​കരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. photo: m3 sushama പി.ടി. സുഷമ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.