ശുചിത്വ പരിശോധന

കാലടി: ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ കാലടി ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി, സൂപ്പർമാർക്കറ്റുകൾ, ബാർബർ ഷോപ്പ്, തട്ടുകടകൾ, ടയർ റിപ്പയർ ഷോപ്പ് എന്നിവിടങ്ങളിൽ ശുചിത്വപരിശോധന നടത്തി. കാലടി കുടുംബാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ടി. ആൻഡ്രൂസ്, കെ.സി. മണിലാൽ, സതീഷ് അയ്യാപ്പിൽ, സപ്ന സാഗർ എന്നിവർ നേതൃത്വം നൽകി. തുടർപരിശോധനകൾ നടത്തുമെന്നും ലൈസൻസ് ഇല്ലാതെയും ശുചിത്വം പാലിക്കാതെയും പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മെഡിക്കൽ ഓഫിസർ ഡോ. കെ.പി. മൊയ്തീൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.എം. ഷാജി എന്നിവർ അറിയിച്ചു. Photo: Mp EDPL കാലടി ഗ്രാമപഞ്ചായത്തിൽ ആരോഗ്യപ്രവർത്തകർ നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.