വാഴക്കാട്: ജി.എം.യു.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് നിബാസിനെ കാണാൻ പഠനോപകരണങ്ങളും മിഠായികളുമായി പ്രധാനാധ്യാപകൻ അബ്ദു വിലങ്ങപുറത്തിന്റെ നേതൃത്വത്തിൽ സ്കൗട്ട്-ഗൈഡ്, ജെ.ആർ.സി വിദ്യാർഥികൾ വീട്ടിലെത്തി. കാഴ്ചയില്ലാത്ത നിബാസ് മൾട്ടിപ്പിൾ ഡിസബിലിറ്റി കാരണം എഴുന്നേൽക്കാനോ ഇരിക്കാനോ കഴിയാത്ത വിധംകിടപ്പിലാണ്. തെറപ്പി തുടങ്ങിയതിനുശേഷം വിദ്യാർഥിയിൽ നല്ല മാറ്റങ്ങൾ കണ്ടുവരുന്നുണ്ട്. പിതാവ് മരിച്ചതിനാൽ ഉമ്മയാണ് കുട്ടിയെ സ്കൂളിൽ കൊണ്ടുവരാറുള്ളത്. അശ്റഫ്, അധ്യാപകരായ താഹിർ കുഞ്ഞ്, ബഷീർ, ശകുന്തള, ബി.ആർ.സി ട്രെയിനർ അനിത എന്നിവർ വിദ്യാർഥികളെ അനുഗമിച്ചു. ചിത്രം:me nibas: വാഴക്കാട് ജി.എം.യു.പി സ്കൂളിലെ മുഹമ്മദ് നിബാസിനെ കാണാൻ വിദ്യാർഥികളും അധ്യാപകരും പഠനോപകരണങ്ങളുമായി വീട്ടിലെത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.