കോൺഗ്രസ്​ പോസ്റ്റ് ഓഫിസ് മാർച്ച്

മേലാറ്റൂർ: ദേശീയ നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരായ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പാണ്ടിക്കാട് ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയും എടപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും ചേർന്ന്​ എടപ്പറ്റ പോസ്റ്റ്‌ ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഡി.സി.സി സെക്രട്ടറി എൻ.എ. മുബാറക്ക്​ ഉദ്ഘാടനം ചെയ്തു. ജോർജ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പാണ്ടിക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കബീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അബൂബക്കർ പന്തലാൻ, ഹനീഫ മാസ്റ്റർ, സമദ് എടപ്പറ്റ, നാസർ മാസ്റ്റർ, വി.എ. പ്രഭാകരൻ, സജി പി. തോമസ്, ചന്ദ്രൻ എ.കെ, കെ.ടി. സ്കറിയ തുടങ്ങിയവർ സംസാരിച്ചു. അബ്ബാസ്, വി. ഷൗക്കത്തലി, എ.ടി. ശിഹാബ്, കെ. നൗഫൽ, പി.എം. രാജേഷ്, ചിത്ര പ്രഭാകരൻ, സരിത, ജംഷീന ടീച്ചർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. പടം mc mltr 6 post office എടപ്പറ്റ പോസ്റ്റ്‌ ഓഫിസിലേക്ക് കോൺഗ്രസ്‌ നടത്തിയ പ്രതിഷേധ മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.