മലപ്പുറം: അഗ്നിപഥ് പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്ത എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫിസ് മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാന ജോയൻറ് സെക്രട്ടറി ഇ. അഫ്സൽ ഉദ്ഘാടനം ചെയ്തു. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതിലൂടെ മോദി സർക്കാറിന്‍റെ പട്ടാള സ്നേഹം കപടമെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്ന് അഫ്സൽ പറഞ്ഞു. രാജ്യസുരക്ഷയെ ബാധിക്കുന്ന പദ്ധതി നിർത്തലാക്കി വൻകിട കോർപറേറ്റുകളിൽനിന്ന് നികുതി പരിച്ചെടുക്കലാണ് മോദി അടിയന്തരമായി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് എൻ. ആദിൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം. സജാദ്, സംസ്ഥാന കമ്മിറ്റി അംഗം ടി. സ്നേഹ തുടങ്ങിയവർ സംസാരിച്ചു. പടം-m3 sfi protest അഗ്നിപഥ് പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്ത നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ പോസ്റ്റ് ഓഫിസ് മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.