വീടുകയറി ആക്രമണം: പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് ആരോപണം 

വീടുകയറി ആക്രമണം: പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന് ആരോപണം വെളിയങ്കോട്: ആളില്ലാത്ത സമയത്ത് വീട്ടിലേക്ക് അതിക്രമിച്ചുകയറി ആക്രമണം നടത്തിയ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന ആരോപണവുമായി തമിഴ്‌നാട് സ്വദേശിയായ അബ്ദുൽ ഗഫൂറും കുടുംബവും. വ്യാഴാഴ്‌ച രാവിലെ ഏഴോടെയാണ് സംഭവം. അബ്ദുൽ ഗഫൂറിന്റെ ഭാര്യ സമീറക്ക് സുഖമില്ലാത്തതിനാൽ പുത്തൻപള്ളി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വെളിയങ്കോട് ഗ്രാമം കപ്യാരത്ത് ക്ഷേത്രത്തിനു സമീപത്തെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്. വീട്ടിൽ നിർത്തിയിട്ടിരുന്ന ഗഫൂറിന്റെ ബൈക്കും സുഹൃത്ത് മനോജിന്റെ ബൈക്കും അക്രമി അടിച്ചുതകർത്തതായാണ് പരാതി. തമിഴ്‍നാട് സ്വദേശിയായ അബ്ദുൽഗഫൂർ ഏഴ് മാസമായി വെളിയങ്കോട് ഗ്രാമത്തിലാണ് താമസം. പൊലീസിൽ വ്യാഴാഴ്‌ച തന്നെ പരാതി നൽകിയിട്ടും ഇതുവരെയും ഒരു അന്വേഷണം പോലും നടത്തിയില്ലെന്ന് അബ്ദുൽ ഗഫൂർ പറയുന്നു. പരാതി ലഭിച്ചതായും അന്വേഷണം നടത്തി കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-04-18 05:31 GMT