വലിയകുന്ന്: ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിജിയുടെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്ത് പൂർവ വിദ്യാർഥി കൂട്ടായ്മ. 1974-77 കാലയളവിൽ പഠിച്ച സ്കൂളിലെ ആദ്യബാച്ച് വിദ്യാർഥികളുടെ കൂട്ടായ്മയാണ് രാഷ്ട്രപിതാവിന്‍റെ പ്രതിമ സമർപ്പിച്ചത്. സ്കൂളിലെ ആദ്യ അധ്യാപകനായ ടി.പി. മുഹമ്മദ്കുട്ടി അനാച്ഛാദനം നിർവഹിച്ചു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. മൊയ്‌തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. അബ്ദുൽലത്തീഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.സി.എ. നൂർ, കെ.എം. കുഞ്ഞിപ്പ, വാർഡ് അംഗം കെ. മുഹമ്മദാലി, മുൻ അധ്യാപകന്മാരായ പി.കെ. അബ്ദുറഹിമാൻ, കെ. മുഹമ്മദ്, പ്രിൻസിപ്പൽ ഡോ. ജി.എസ്. ശ്രീലേഖ, പ്രധാനാധ്യാപകൻ ഡോ. അഷറഫ് അലുങ്ങൽ, പൂർവവിദ്യാർഥി കെ.ടി. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. പൂർവവിദ്യാർഥികളായ സി.പി. കാസിം സ്വാഗതവും ഇ. മുകുന്ദൻ നന്ദിയും പറഞ്ഞു. MP VNCY 4 Ghss irimbliyam.jpg: ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആദ്യ ബാച്ച് വിദ്യാർഥി കൂട്ടായ്മ സ്കൂളിൽ ഗാന്ധിജിയുടെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്തപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.