രണ്ടാംപാടത്ത് കാട്ടാനക്കൂട്ടം വ‍്യാപകമായി കൃഷി നശിപ്പിച്ചു

വഴിക്കടവ്: രണ്ടാംപാടത്ത് കൃഷിയിടത്തിലേക്കിറങ്ങിയ കാട്ടാനക്കൂട്ടം വ‍്യാപകമായി കൃഷിനാശം വരുത്തി. ചൂരക്കോടൻ മൊയ്തീന്‍റെ തോട്ടത്തിലെ 30 കായ്ഫലമുള്ള തെങ്ങ്​, പ്ലാവ് കൃഷികൾ കാട്ടാനകൾ നശിപ്പിച്ചു. ബുധനാഴ്ച പുലർച്ച മൂന്നോടെയാണ് ആനക്കൂട്ടം കൃഷിയിടത്തിലിറങ്ങിയത്. ആനകളുടെ പെരുമാറ്റം കേട്ട് മൊയ്തീൻ ഉൾപ്പെടെയുള്ള നാട്ടുകാർ ഏറെ നേരം ബഹളം വെച്ചതോടെയാണ് ഇവ കാടുകയറിയത്. ഇതിനകം കൃഷി വ‍്യാപകമായി നശിപ്പിച്ചു. ഇവിടെ നെല്ലിക്കുത്ത് വനാതിർത്തിയിൽ വനം വകുപ്പ് ട്രഞ്ചും സോളാർ വേലിയും സ്ഥാപിച്ചിരുന്നെങ്കിലും കാലഹരണപ്പെട്ട് നശിച്ചു. അത്തിതോട് കടന്നാണ് ആനക്കൂട്ടം പതിവായി പ്രദേശങ്ങളിലിറങ്ങുന്നത്. മേഖലയിൽ കാട്ടാന, കാട്ടുപന്നി ശല‍്യംമൂലം കൃഷി അസാധ‍്യമായിരിക്കുകയാണ്. Nbr Photo-1 Kattana- രണ്ടാംപാടത്ത് കാട്ടാനക്കൂട്ടം നശിപ്പിച്ച ചൂരക്കോടൻ മൊയ്തീന്‍റെ കൃഷിയിടം 'കൃഷിനാശത്തിന് മതിയായ നഷ്ടപരിഹാരം നൽകണം' വഴിക്കടവ്: കാട്ടാനക്കൂട്ടം നശിപ്പിച്ച രണ്ടാംപാടത്തെ ചൂരക്കോടൻ മൊയ്തീന് വനം വകുപ്പ് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് കിസാൻസഭ നിലമ്പൂർ മണ്ഡലം കമ്മിറ്റി ആവശ‍്യപ്പെട്ടു. കൃഷിനാശത്തിനു കർഷകന് വനം വകുപ്പ് നൽകുന്ന നഷ്ടപരിഹാര തുക വളരെ ചെറുതാണ്. ഇത് വർധിപ്പിക്കണമെന്നും നഷ്ടപരിഹാരത്തിനായി സമർപ്പിക്കേണ്ട രേഖകളിൽ കുറവു വരുത്തണമെന്നും ആവശ‍്യപ്പെട്ടു. സി.കെ. മൊയ്തീൻ, സിബി ആലാംമ്പള്ളി, കെ.എം. അബ്ബാസ്, വിനയരാജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.