എസ്.എസ്.എല്‍.സി ഫലം: മലയോരത്തിന് വിജയത്തിളക്കം

എടക്കര: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മലയോര മേഖലയിലെ സ്കൂളുകള്‍ക്ക് തിളക്കമാര്‍ന്ന വിജയം. മേഖലയിലെ മൂന്ന് സ്കൂളുകള്‍ 100ശതമാനം വിജയം നേടി. തുടര്‍ച്ചയായി അഞ്ചാം തവണയും മുണ്ടേരി ഗവ. ട്രൈബല്‍ ഹൈസ്കൂള്‍ 100ശതമാനം വിജയം നേടിയത് ശ്രദ്ധേയമായി. നാരോക്കാവ് ഹൈസ്കൂള്‍, ചുങ്കത്തറ വിശ്വഭാരതി വിദ്യാനികേതന്‍ സ്കൂളുകള്‍ക്കാണ് പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളെയും വിജയിപ്പിക്കാനായത്. പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരി ഗവ. ട്രൈബല്‍ ഹൈസ്കൂളില്‍ പഠിക്കുന്ന കുട്ടികളില്‍ അധികവും ആദിവാസി, പിന്നാക്ക വിഭാഗങ്ങളിലുള്ളവരാണെന്നത് ശ്രദ്ധേയമാണ്. മുണ്ടേരിയില്‍ പരീക്ഷ എഴുതിയ 66 കുട്ടികളും ജയിച്ചു. നാരോക്കാവ് സ്കൂളില്‍ പരീക്ഷക്കിരുന്ന 233 കുട്ടികളും വിശ്വഭാരതി വിദ്യാനികേതനിലെ 20 കുട്ടികളും ജയിച്ചു. നാരോക്കാവില്‍ 25ഉം വിശ്വഭാരതിയില്‍ 20ഉം കുട്ടികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. എടക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ 99.67 ശതമാനവും ചുങ്കത്തറ എം.പി.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 99.51 ശതമാനവും സി.കെ.എച്ച്.എസ് മണിമൂളിയിൽ 99.40 ശതമാനവും ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ 99.10 ശതമാനവുമാണ് വിജയം. എരുമമുണ്ട നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (99), മരുത ഗവ. ഹൈസ്കൂള്‍ (98.95), പാലേമാട് ശ്രീ വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 98.87), മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ (98.80), പോത്തുകല്‍ കാതോലിക്കേറ്റ് ഹൈസ്കൂള്‍ (98.03) എന്നിങ്ങനെയാണ് വിജയശതമാനം. മിക്ക സ്കൂളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഇത്തവണ വര്‍ധനയുണ്ടായി. എടക്കര ജി.എച്ച്.എസ് സ്കൂളില്‍ 24 പേരും ചുങ്കത്തറ എം.പി.എം സ്കൂളില്‍ 19 പേരും മൂത്തേടം ജി.എച്ച്.എസ്.എസില്‍ 24 പേരും ചുങ്കത്തറ മാര്‍ത്തോമ സ്കൂളില്‍ 43 പേരും മരുത ജി.എച്ച്.എസില്‍ മൂന്നുപേരും മണിമൂളി സി.കെ.എച്ച്.എസ്.എസില്‍ 27 പേരും പാലേമാട് വിവേകാനന്ദ സ്കൂളില്‍ 44 പേരും എരുമമുണ്ട നിര്‍മ ഹൈസ്കൂളില്‍ 16 പേരും പോത്തുകല്‍ കാതോലിക്കേറ്റ് സ്കൂളില്‍ 24 പേരുമാണ് മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.