​ലോറിയിടിച്ച്​ ബൈക്ക്​ യാത്രികന്​ ഗുരുതര പരിക്ക്​

ഒല്ലൂര്‍: സെന്‍ററില്‍ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്​. അമ്മാടം പള്ളിപ്പുറം കള്ളിക്കാടന്‍ വീട്ടില്‍ ആന്‍റോക്കാണ്​ (61) പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. ലോറിക്കടിയില്‍ കുടുങ്ങിയ ബൈക്ക് കുറച്ചുദൂരം വലിച്ചുകൊണ്ടുപോയ ശേഷമാണ് നിന്നത്. ആന്‍റോയുടെ കാലിനും കൈക്കും ഗുരുതര പരിക്കേറ്റു. ഒല്ലൂരിലെ ആക്ട്​സ് പ്രവർത്തകര്‍ ഇയാളെ തൃശൂര്‍ എലൈറ്റ് മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. ചിത്രം...tct ollur accidant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.