എസ്.എം.എഫ് മുനിസിപ്പൽ കൺവെൻഷൻ

മലപ്പുറം: സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്​.എം.എഫ്​) മലപ്പുറം മുനിസിപ്പല്‍ കണ്‍വെന്‍ഷന്‍ സി.കെ അബ്ദുറഹിമാന്‍ ഫൈസി അരിപ്ര ഉദ്ഘാടനം ചെയ്തു. സി. യൂസുഫ് ഫൈസി അധ്യക്ഷത വഹിച്ചു. സ്വദേശീ ദര്‍സുകള്‍ മഹല്ലുകളില്‍ നടപ്പിലാക്കന്‍ എല്ലാവരും തയാറാകണമെന്നു കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇസ്മാഈല്‍ ഹുദവി ചെമ്മാട് വിഷയാവതരണം നടത്തി. ജലീല്‍ സഖാഫി പുല്ലാര, ശുഐബ് ഫൈസി, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍, അബ്ദുല്‍ അസീസ് കാടേരി, റസാഖ് മച്ചിങ്ങല്‍, പി.എം.ആര്‍ അലവി ഹാജി, എസ്.എച്ച് തങ്ങള്‍ മുതുവത്തുങ്ങല്‍, മുഹമ്മദ് നിയാസ് തങ്ങള്‍ പാണക്കാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കുഞ്ഞിപ്പു സ്വാഗതവും കുഞ്ഞി മുഹമ്മദ് ഫൈസി നന്ദിയും പറഞ്ഞു. സീറ്റ് ഒഴിവ് മലപ്പുറം: ഫലാഹിയ അറബിക് കോളജിൽ ബി.എ അഫ്‌സലുൽ ഉലമ രണ്ടാം വർഷം, മൂന്നാം വർഷം ക്ലാസുകളിലേക്ക് സീറ്റൊഴിവുണ്ട്. കോളജ് ട്രാൻസ്ഫർ വഴി മാറാൻ ആഗ്രഹിക്കുന്നവർ 2022 ജൂൺ 20ന് മുമ്പ്​ അപേക്ഷിക്കുക. ഫോൺ: 04832734280, 8078434280.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.