മലപ്പുറം: മുതിര്‍ന്നവരെ ചേര്‍ത്ത് നിര്‍ത്തണമെന്ന സന്ദേശം പകര്‍ന്ന് ഫ്ലാഷ്‌മോബ് സംഘടിപ്പിച്ചു. മുതിര്‍ന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ബോധവത്കരണ ദിനാചരണത്തിന്‍റെ ഭാഗമായാണ് പരിപാടി നടത്തിയത്. പെരിന്തല്‍മണ്ണ എസ്.എന്‍.ഡി.പി കോളജിലെ വിദ്യാര്‍ഥികളാണ് ഫ്ലാഷ്‌മോബ് അവതരിപ്പിച്ചത്. ബോധവത്കരണ ദിനാചരണം ജില്ല കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.എ. കരീം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന വയോജന കൗണ്‍സില്‍ അംഗം സി. വിജയലക്ഷ്മി, ജില്ല വയോജന കൗണ്‍സില്‍ അംഗം പി. ശിവശങ്കരന്‍, ജില്ല സാമൂഹിക നീതി ഓഫിസര്‍ ജോസഫ് റിബെല്ലോ, സീനിയര്‍ സൂപ്രണ്ട് വി.വി. സതീദേവി, റിട്ട. അസി. ഡയറക്ടര്‍ കെ. കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംസാരിച്ചു. മലപ്പുറം ഗവ. കോളജ്, ഗവ. വനിത കോളജ് വിദ്യാര്‍ഥികള്‍ പങ്കെടുത്ത ബോധവത്കരണ റാലിയും പരിപാടിയുടെ ഭാഗമായി നടന്നു. mmma1 mmma1 മുതിര്‍ന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ബോധവത്കരണ ദിനാചരണത്തോടനുബന്ധിച്ച് മലപ്പുറം കുന്നുമ്മലില്‍ പെരിന്തൽമണ്ണ എസ് എൻ ഡി പി കോളേജിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ്‌മോബ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.