തിരൂരങ്ങാടി: വിദ്യാർഥികളുടെ സുരക്ഷിതയാത്ര ലക്ഷ്യമിട്ട് സ്കൂൾ വാഹനങ്ങളിൽ കർശന പരിശോധനയുമായി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. സ്കൂൾ സമയങ്ങളിൽ നടത്തിയ പരിശോധനയിൽ ഫിറ്റ്നസ് ഇല്ലാതെ വിദ്യാർഥികളെ കൊണ്ടുപോയ ഒരു സ്കൂൾ ബസിനെതിരെയും നികുതി അടക്കാത്ത ഒരു ബസിനെതിരെയും ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ തകരാറുള്ള മൂന്ന് വാഹനങ്ങൾക്കെതിരെയും ഡോർ അടക്കാതെ സർവിസ് നടത്തിയ ഒരു സ്കൂൾ ബസിനെതിരെയും പെർമിറ്റിന് വിരുദ്ധമായി സ്വകാര്യവാഹനങ്ങളിൽ വിദ്യാർഥികളെ കൊണ്ടുപോയ ലൈറ്റ് മോട്ടോർ വെഹിക്കിളിനെതിരെയും എടുത്ത നടപടിയിൽ 20,000 രൂപ പിഴ ഈടാക്കി. അധ്യയനവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂൾ ഡ്രൈവർമാർക്കും ആയമാർക്കും ചാർജുള്ള അധ്യാപകർക്കും രണ്ട് ഘട്ടങ്ങളിലായി ബോധവത്കരണ ക്ലാസ് നൽകിയിരുന്നു. ജോയന്‍റ് ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈറിന്‍റെ നിർദേശപ്രകാരം എം.വി.ഐ എം.കെ. പ്രമോദ് ശങ്കർ, എ.എം.വി.ഐമാരായ കെ. സന്തോഷ് കുമാർ, കെ. അശോക് കുമാർ, എസ്.ജി. ജെസി, ടി. മുസ്തജാബ്, ഡ്രൈവർ എൻ. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് കക്കാട്, വേങ്ങര, കോട്ടക്കൽ, പരപ്പനങ്ങാടി, കച്ചേരിപ്പടി, പുതുപ്പറമ്പ് മേഖലകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. വരുംദിവസങ്ങളിൽ സ്കൂൾ വാഹനങ്ങൾ കേന്ദ്രീകരിച്ച് കർശന പരിശോധന തുടരുമെന്ന് ജോയന്‍റ് ആർ.ടി.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.